പെരുമ്പാവൂർ: നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണം തുടർക്കഥയാകുന്നു.കാലികളുടെയും, വാട്ടർ മീറ്ററുകളുടെയും മോഷണങ്ങളാണ് പതിവാകുന്നത്. സൗത്ത് വല്ലം റോഡിൽ പാറപ്പുറം കാര്യേലിപ്പടി ഭാഗത്ത് പ്ലൈവുഡ് കമ്പനിക്ക് പുറകിലു, വല്ലം മുസ്ലീം ജമാഅത്ത് ഓഡിറ്റോറിയത്തിന് സമീപവും പാലക്കാട്ടുതാഴം മുടിക്കൽ തോടിനു സമീപവും തരിശായി കിടക്കുന്ന പുഞ്ചപാടത്ത് കെട്ടിയിരുന്ന രണ്ട് പോത്തുകളെ രാത്രിയിൽ കയർ മുറിച്ച് മോഷ്ടിച്ചതായി നാട്ടാകാർ പറഞ്ഞു. മുമ്പും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കന്നുകാലികളെ നഷ്ടപെട്ട സംഭവങ്ങൾ ഉണ്ടായിരുന്നു. പുഞ്ചപ്പാങ്ങളിൽ പരിസരവാസികളായവർ ധാരാളം കന്നുകാലികളെ വളർത്തുന്നുണ്ട്. രാപകൻ പാടത്തുതന്നെയാണ്് കെട്ടി സംരക്ഷിച്ചുപോരുന്നത്. ഉപജീവനത്തിനായി വളർത്തുന്ന മൃഗങ്ങളാണ് ഭൂരിഭാഗവും. നഗരത്തിലും പരിസര പ്രദേശങ്ങളിലും വാട്ടർ മീറ്ററുകളുടെ മോഷ്ണവും വർദ്ധിച്ചുവരുകയാണ്. ഇതര സംസ്ഥാനക്കാർ ഉൾപ്പെടുന്ന സംഘം പാഴ്വസ്തുക്കൾ വാരാനെന്ന പേരിൽ നഗരങ്ങളിലൂടെ ചുറ്റുന്നുണ്ട്. വർദ്ധിച്ചുവരുന്ന മോഷണങ്ങൾ തടയാൻ പെരുമ്പാവൂർ പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ എം.ബി. ഹംസ അധികാരികൾക്ക് പരാതി നൽകി.