കൊച്ചി: ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 1000 രൂപ പെൻഷൻ വർദ്ധന 500 ആയി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകർ ജൂലായ് 6ന് നിയമസഭാ മാർച്ച് നടത്തും.

കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. വൈസ് പ്രസിഡന്റ് എം. ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ റിപ്പോർട്ടും ട്രഷറർ കെ.ജി. മത്തായി കണക്കുകളും അവതരിപ്പിച്ചു. എൻ. ശ്രീകുമാർ, അലക്‌സാണ്ടർ സാം, ഡോ. നടുവട്ടം സത്യശീലൻ, കെ.പി. വിജയകുമാർ, പി. ഗോപി, എം.ജെ. ബാബു, തേക്കിൻകാട് ജോസഫ്, എ. സമ്പത്ത്, ശശിധരൻ കണ്ടത്തിൽ, എം.വി. രവീന്ദ്രൻ, വി. സുരേന്ദ്രൻ, സി.പി. രാജശേഖരൻ, മുഹമ്മദ് കോയ കിണാശേരി, പി.ഒ. തങ്കച്ചൻ, ഡോ. ടി.വി. മുഹമ്മദലി, പി.പി. മുഹമ്മദ് കുട്ടി, പി.ആർ. ദേവദാസ് എന്നിവർ പ്രസംഗിച്ചു.