മട്ടാഞ്ചേരി: കൊച്ചിയിൽ നിന്ന് ആലപ്പുഴയ്ക്ക് തീരദേശപാത വഴി കെ.എസ്. ആർ.ടി.സി.ബസ് സർവീസ് തുടങ്ങി. പ്രതിദിനം രണ്ടു നേരം മാത്രമാണ് ആദ്യ ഘട്ട സർവീസ്. രാവിലെ ഏഴിന് ആലപ്പുഴയിൽ നിന്ന് തുടങ്ങി തുമ്പോളി ,കാട്ടൂർ,അർത്തുങ്കൽ,ചെല്ലാനം വഴി ഫോർട്ടുകൊച്ചിയിലെത്തും. തുടർന്ന് 9.40 ന് ഫോർട്ടുകൊച്ചിയിൽ നിന്ന് അരൂർ വഴി ആലപ്പുഴ. ഉച്ചയ്ക്ക് ഒന്നിന് ചേർത്തല അരൂർ വഴി ഫോർട്ടുകൊച്ചിക്ക്. വൈകിട്ട് 4.15 ന് ഫോർട്ടുകൊച്ചിയിൽ നിന്ന് തീരദേശം വഴി ആലപ്പുഴയ്ക്ക് സർവീസ് നടത്തും.വിനോദ സഞ്ചാരികൾ,അർത്തുങ്കൽ തീർത്ഥാടകർ,തീരദേശ ജനത എന്നിവരെ ലക്ഷ്യമിട്ടാണ് സർവീസ്.