കൊച്ചി: വൈറ്റില ജംഗ്ഷനടുത്ത് റോഡിലെ കുഴികൾ അടയ്ക്കാത്തതിനെതിരെ കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ (എ.ഐ.യു.ഡബ്ലു.സി) വൈറ്റില മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയ്തു. വൈറ്റില മേഖല പ്രസിഡന്റ് ടി.പി. വിനു അദ്ധ്യക്ഷനായി. കൗൺസിലർ സക്കീർ തമ്മനം, ജില്ലാ വൈസ് പ്രസിഡന്റ് പി.എ. ജമാൽ, വൈറ്റില മേഖലാ വൈസ് പ്രസിഡന്റ് ആന്റണി പനങ്ങാട്, എം.ടി. പ്രസന്നൻ, എൻ. ബാബുരാജ്, ടി.പി. ബിജു, അനുമോദ്, ഇ.വി. ജോഷി എന്നിവർ പങ്കെടുത്തു.