
കൊച്ചി: അഞ്ച് തവണ ലോക ചെസ് കിരീടം നേടിയ വിശ്വനാഥൻ ആനന്ദ് ഇന്ന് കൊച്ചിയിൽ. ഇന്ത്യ ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ചെസ് ഒളിമ്പ്യാഡിന്റെ പ്രചരണാർത്ഥം ചെസ് അസോസിയേഷൻ കേരള അഖിലേന്ത്യ ചെസ് ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദർശന മത്സരത്തിൽ പങ്കെടുക്കാനാണ് ആനന്ദ് എത്തുന്നത്. രാവിലെ 10ന് വൈറ്റിലയിലെ ഹോട്ടൽ മെർമെയ്ഡിലാണ് ചടങ്ങ്. ഗ്രാൻഡ്മാസ്റ്റർ ജി.ആകാശാണ് സംസ്ഥാനതല ചാമ്പ്യൻഷിപ്പുകളിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കളുമായി മത്സരിക്കുക. അഖിലേന്ത്യ ചെസ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി രാജേഷ് നാട്ടകവും ചടങ്ങിൽ പങ്കെടുക്കും.