പെരുമ്പാവൂർ: അസോസിയേഷൻ ഒഫ് ദി എമർജൻസി വിക്ടിംസ് കുന്നത്തുനാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന്റെ ഓർമ്മ പുതുക്കലും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കൊളത്തേരി ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് പി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ. കരുണാകരൻ, സി.പി. രാധാകൃഷ്ണൻ, പി. ജയകുമാർ, ഒ.കെ. ബാബു, എം.ബി. സുരേന്ദ്രൻ, പി.വി. പരമേശ്വരൻ, പി.ഡി. ഗിരീഷ്, വാർഡ് കൗൺസിലർ ടി. ജവഹർ, വി.യു. നാരായണൻ എന്നിവർ സംസാരിച്ചു.