കാലടി: മറ്റൂരിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റ് സമ്പൂർണ്ണ പരാജയമെന്ന് സി.പി.എം കാലടി ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയ മറ്റൂർ ജംഗഷനിൽ ട്രാഫിക് നിഗ്നൽലൈറ്റ് സ്ഥാപിച്ചത് 18 ലക്ഷം രൂപ മുടക്കിയാണ്. റോജി.എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്ത സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിച്ചെങ്കിലും രണ്ടാം ദിവസം തന്നെ താറുമാറായി. ജനകീയ പങ്കാളിത്തോടെ സ്ഥാപിച്ച ലൈറ്റുകൾ വേണ്ടത്ര പഠനം നടത്താതെയാണ് സ്ഥാപിച്ചതെന്ന് സി.പി.എം കുറ്റപ്പെടുത്തി. സർവ്വകക്ഷി യോഗം ചേർന്ന് മറ്റൂരിലെ ഗതാഗതക്കുരുക്കിന് ശാസ്ത്രീയമായ പഠനം നടത്തി സിഗ്നൽ സംവിധാനം ക്രമീകരിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് സി.പി.എം കാലടി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു .