പെരുമ്പാവൂർ:തുരുത്തിപ്ലി സെന്റ്.മേരീസ് വലിയ പള്ളിയുടെ കീഴിലെ സെന്റ് മേരീസ് സൺഡേ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആലുവ ഡോ.ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, ഡി.ബി.സി. എസ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. ജൂബിലി കൺവീനർ കെ.എം. ബഹനാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫാ.യോഹന്നാൻ കുന്നുംപുറം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫാ.ജോർജ് ഐസക്, ഫാ.ലിജോ കൊറ്റിക്കൽ, പി.ആർ.ഒ ജോബി, ഡോ.ലേയ, ജിൻസ് ജോർജ്, എ. കുര്യാക്കോസ്, എൽദോ വർഗീസ്, ഗീവർഗീസ്.ടി.ഏലിയാസ്, കെ.ഒ ജോൺ, ജെലിൻ രാജൻ എന്നിവർ പ്രസംഗിച്ചു.