പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പച്ചക്കറി കൃഷിയെക്കുറിച്ച് സെമിനാറും പച്ചക്കറിത്തൈ വിതരണവും നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ വിഷയം അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ കെ.കെ.ശിവൻ, സി.എസ്.നാസിറുദ്ദീൻ,എം.വി. പ്രകാശ്, ഒ.എം. സാജു, വി.കെ. ഹസൻകോയ, ധന്യരാമദാസ്, സന്ധ്യ ആർ. നായർ, നിഷ റെജികുമാർ, സെക്രട്ടറി ഇൻചാർജ് സിമി കുര്യൻ എന്നിവർ സംസാരിച്ചു.