പെരുമ്പാവൂർ: മുടക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അകനാട് ഗവ.എൽ.പി.എസ്, മീമ്പാറ ഗവ.എൽ.പി.എസ് എന്നിവയിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബാങ്ക് വൈസ്.പ്രസിഡന്റ് എൻ.പി.രാജീവ്, ഭരണ സമിതി അംഗങ്ങളായ ജോബി മാത്യു, പോൾ കെ. പോൾ, പി. ഒ.ബെന്നി, ഇ.വി. വിജയൻ , കെ.വി. സാജു, ടി.സനൽ, ഓമനകുമാരി, മോളി രാജു, ദീപഗിരിഷ്, ബാങ്ക് സെക്രട്ടറി മേഴ്‌സി പോൾ എന്നിവർ സംസാരിച്ചു.