
ആലുവ: ഈശ്വരനു മുന്നിൽ അനുഗ്രഹത്തിനായി സ്വർണനാണയം കാണികയായി അർപ്പിക്കുന്നതിനേക്കാൾ ദൈവം ഇഷ്ടപ്പെടുന്നത് വേദനിക്കുന്നവരെ സേവിക്കുന്നത് കാണുമ്പോഴാണെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ പറഞ്ഞു. യുവകലാസാഹിതി വിശിഷ്ഠ സേവനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എ. ഹംസക്കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, പി.എ. അബ്ദുൾ കരീം, ടി.ഇ. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. ഡോ. വിജയകുമാർ, ജോബി തോമസ്, ജാവൻ ചാക്കോ എന്നിവരെയാണ് ആദരിച്ചത്.