ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആലങ്ങാട് അഗ്രോ സർവീസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ആത്മ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ ബോബി പീറ്റർ, പി.എ. അബൂബക്കർ, ട്രീസ മോളി, കെ.എം. മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, കെ.ആർ. രാമചന്ദ്രൻ, പി.ജെ. ലിജിഷ, ആർ. പ്രജിത, വി.കെ. ശിവൻ, ടി.ബി. ജമാൽ, ബേബി സരോജം, കൃഷി ഓഫീസർ നയീമാ നൗഷാദ് എന്നിവർ സംസാരിച്ചു.