
കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സിംല യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ടെക്‌നോളജി വിദ്യാർത്ഥികൾ കളമശേരി എസ്.സി.എം.എസ് കൊച്ചിൻ സ്കൂൾ ഒഫ് ബിസിനസ് സന്ദർശിച്ചു. 50 വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. ഷിംലയിലെയും ഉനയിലെയും പരിസരങ്ങളിലുള്ള സീനിയർ സെക്കൻഡറി സ്‌കൂളുകളിലയും ഹിമാചൽ പ്രദേശ് യൂണിവേഴ്‌സിറ്റി യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെയും വിദ്യാർത്ഥികളാണ്. നാല് അദ്ധ്യാപകരും ഒപ്പമുണ്ട്. ഞായറാഴ്ച സംഘം മടങ്ങും. എസ്.സി.എം.എസ് കാമ്പസിൽ നടന്ന ചടങ്ങ് ഐ.സി.ടി. ഇ വൈസ് ചെയർമാൻ ഡോ. എം.പി.പൂനിയ ഉദ്ഘാടനം ചെയ്തു. സംഘം ഇന്നലെ തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം സന്ദർശിച്ചു .