
തൃക്കാക്കര: സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ ആരംഭിച്ച 10 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന സമൃദ്ധി@കൊച്ചി പദ്ധതിയിലേക്ക് കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് പൊതുനന്മഫണ്ടിൽ നിന്ന് ഒരു ലക്ഷംരൂപ നൽകി.
പാലാരിവട്ടം ബാങ്ക് ഹെഡ് ഓഫീസിൽ നടന്നചടങ്ങ് ചെക്ക് സ്വീകരിച്ച് മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ റെജി അദ്ധ്യക്ഷനായി. എറണാകുളം ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ കെ.സജീവ് കർത്ത മുഖ്യാതിഥിയായി.
ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എൻ.സോമരാജൻ, സെക്രട്ടറി ഷേർലി കുര്യാക്കോസ്, കൗൺസിലർ ജോർജ്ജ് നാനാട്ട്, കണയന്നൂർ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.ശ്രീലേഖ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എറണാകുളം റീജിയണൽ മാനേജർ ശ്രീദേവി.എസ് തെക്കിനേഴത്ത്, ബാങ്ക് വാല്യുവേഷൻ ഓഫീസർ രാജേഷ്.എസ്., ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി സന്ധ്യ ആർ മേനോൻ, ബ്രാഞ്ച് മാനേജർ സിജു പി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.