കോലഞ്ചേരി: വെണ്ണിക്കുളം സെന്റ് ജോർജസ് എച്ച്.എസ്.എസിൽ സ്റ്റുഡന്റ്സ് പൊലീസ്, എൻ.സി.സി യൂണിറ്റ്, ചോറ്റാനിക്കര ജനമൈത്രി പൊലീസ്, മാമല എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ വാരാചരണം തുടങ്ങി. ചോറ്റാനിക്കര പൊലീസ് ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുര്യാക്കോസ് ടി. ഐസക് അദ്ധ്യക്ഷനായി. സബ് ഇൻസ്‌പെക്ടർ കെ.കെ. മോഹനൻ, മാമല എക്‌സൈസ് ഓഫീസിലെ സൗമ്യ കുമാരൻ എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. വ്യാഴാഴ്ച എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ നേതൃത്വം നൽകുന്ന സൈക്കിൾ റാലിയോടെ വാരാചരണം സമാപിക്കും.