കൊച്ചി: ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടൈ യംഗ് എന്റർപ്രണേഴ്‌സ് മത്സരത്തിൽ കേരള ടീമിന് അതുല്യനേട്ടം. ടൈ കേരളയെ പ്രതിനിധീകരിച്ച കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ നിന്നുള്ള അനശ്വര രമേഷ് , ദക്ഷിണ ചാരുചിത്ര, ആദിത്യ ദിനേശ്, മനോജ് കൃഷ്ണ. കെ എന്നിവരടങ്ങിയ ടീമാണ് അന്താഷ്ട്ര മത്സരത്തിൽ ഒന്നാമതെത്തിയത്. കാഷ് അവാർഡായി 4500 ഡോളറും സർട്ടിഫിക്കറ്റും ഭാവിയിലേക്ക് സംരംഭക അവസരങ്ങളും ടീമിനു ലഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ടീമുകളാണ് ഫൈനലിൽ മത്സരിച്ചത്. വാർത്താസമ്മേളനത്തിൽ ടൈ കേരള പ്രസിഡന്റ് അനീഷ ചെറിയാൻ, അജിത് മൂപ്പൻ, ജോൺ കെ. പോൾ , വിനോദിനി സുകുമാർ, ജ്യോതി പ്രദീപ്, അരുൺ നായർ തുടങ്ങിയവർ പങ്കെടുത്തു.