മൂവാറ്റുപുഴ: അന്തരിച്ച കോൺഗ്രസ് നേതാവും ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റുമായ ജോയി മാളിയേക്കലിനെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എസ് . അശോകൻ ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേൽ അദ്ധ്യക്ഷത വഹിച്ചു, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി സെക്രട്ടറി ജയ്സൺ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എം.എൽ. എ ജോസഫ് വാഴക്കൻ, എ.മുഹമ്മദ് ബഷീർ,കെ.എം. പരീത്, കെ.എം.സലിം, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു, സലിം ഹാജി തുടങ്ങിയവർ സംസാരിച്ചു.