
ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിൽ വായനക്കൂട്ടം ഗൃഹ സദസ് രൂപീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി കീർത്തന ഷിനൂപ് തന്റെ പുസ്തകമായ സൊനാഗച്ചിയെ പരിജയപ്പെടുത്തി. കുമാരൻ മുഡൂർ, പി.എം. അയൂബ്, എം.എസ്. നന്ദന, എം.എസ്. അഞ്ചന, ശ്രീലക്ഷ്മി, ഗൗരിനന്ദ, അഞ്ചല കെ. ഷിഹാബ്, ശ്രീയ അനുരാജ്, എം.ജി. ആഷ്‌ന, റിതാ മറിയം, ഐഷ സത്താർ, ദേവനന്ദ സ്മിതോഷ് എന്നിവർ പങ്കെടുത്തു. ഗൃഹസദസ് ഭാരവാഹികളായി പ്രഭ പ്രകാശ്, ഇന്ദിര അജിതൻ, ഷീബ സജീവൻ, സുനിത സുനിൽ, അനിഖ വർഗീസ് എന്നിവരെ തിരഞ്ഞെടുത്തു. ഗ്രന്ഥശാലാ സെക്രട്ടറി സി.എസ്. അജിതൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം. അയൂബ് നന്ദിയും പറഞ്ഞു.