
പറവൂർ: മാല്യങ്കര എസ്.എൻ.എം പോളിടെക്നിക് കോളേജിൽ ഇലക്ടിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗവും ട്രെയ്നിംഗ് ആൻഡ് ഡവലപ്പ്മെന്റ് വിഭാഗവും സംയുക്തമായി കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷണൽ പ്രോഗ്രാം നടത്തി. കെ.എസ്.ഇ.ബി കൊടുങ്ങല്ലൂർ എക്സിക്യൂട്ടീവ് എൻജിനിയർ പി.എ. മുകുന്ദൻ, എ.ഇ.സി കൺസൽട്ടിംഗ് പ്രിൻസിപ്പൽ പി.എസ്. സുധീർ എന്നിവർ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.എം. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.പി. പ്രതീഷ്, ഇലക്ട്രിക്കൽ വിഭാഗം മേധാവി എം.ജി. സായ്ദാസ്, പി.എസ്. ഫ്രീസിസ്, സന്ദീപ് എന്നിവർ സംസാരിച്ചു.