thomas-accident-death

പറവൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തുരുത്തൂർ കണിച്ചുകുന്നത്ത് തോമസ് (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ മന്നം കവലയിലായിരുന്നു അപകടം. കൽപ്പണിക്കാരനായ തോമസ് ജോലിക്കായി ആലുവയിലേക്ക് പോകുകയായിരുന്നു.

കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ തോമസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തുരുത്തൂർ സെന്റ് തോമസ് പള്ളിസെമിത്തേരിയിൽ. ഭാര്യ: അനു. മക്കൾ: ബെന്നൻ,ഏഞ്ചൽ.