
തൃപ്പൂണിത്തുറ: മലയാളി ഗവേഷകവിദ്യാർത്ഥി അരുൺ സത്യനെ (25) ജർമ്മനിയിലെ നീഡർ സാക്സൺ സംസ്ഥാനത്തെ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ നന്നപ്പിള്ളി ശ്രീലക്ഷ്‍മിയിൽ സത്യന്റെയും (കൊച്ചിൻ ഷിപ്പ്‌യാർഡ്) അജിതയുടെയും മകനാണ്.
ഗോട്ടിഗൻ യൂണിവേഴ്സിറ്റി ഗവേഷകവിദ്യാർഥിയാണ് അരുൺ. ശനിയാഴ്ച മുതൽ അരുണിനെ കാണ്മാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് തടാകത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണെന്ന് ഗോട്ടിഗനിലെ മലയാളി സമൂഹം അറിയിച്ചു. സഹോദരൻ: അതുൽ.