കറുകുറ്റി : അന്യായമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെ കറുകുറ്റിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാന്താൽ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഷൈജോ പറമ്പി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ.പി. പോളി, കെ.പി. അയ്യപ്പൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡോൺ പടുവൻ ഡൈമിസ് വാഴക്കാല യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെസ്റ്റിൻ ജോസ്, ബാബു, മണിയംകുഴി ജെയ്‌സൺ വിതയത്തിൽ, ജിജോ പോൾ, സി.എ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.