തൃപ്പൂണിത്തുറ: വെളിയനാട് വായനശാല, ഗവ.യു.പി. സ്കൂൾ, കൃഷിഭവൻ എന്നിവരുടെ സഹകരണത്തോടെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു. കൃഷിക്കാരെ ആദരിക്കുകയും സ്കൂൾ വക സ്ഥലത്ത് പച്ചക്കറിക്കൃഷി ഇറക്കുകയും ചെയ്തു. ചടങ്ങിൽ കൃഷി അസിസ്റ്റന്റ് സുനിൽ, സ്കൂൾ ഹെഡ്മിസ്ട്രസ്, പി.ടി.എ പ്രസിഡന്റ്, അദ്ധ്യാപകർ, വെളിയനാട് ഗ്രന്ഥശാല പ്രവർത്തകർ എന്നിവർ പങ്കെടുത്തു.