തൃപ്പൂണിത്തുറ: ഇന്ത്യൻ ഓയിൽ എംപ്ലോയിസ് യൂണിയന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ഇരുമ്പനം അങ്കണവാടികളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും സാമഗ്രികളും പാലിയേറ്റിവ് കെയർ യൂണിറ്റിനുള്ള സാമഗ്രികളുടെ വിതരണവും നടത്തി. ഇന്ത്യൻ ഓയിൽ ഇരുമ്പനം ടെർമിനൽ ഡി.ജി.എം. ബിനോജ് പോൾ യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിൽ എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. ഗോപകുമാർ, പാലിയേറ്റിവ് കെയർ സാമഗ്രികൾ വിതരണം ചെയ്തു. കൗൺസിലർ ശ്രീജാ മനോജ് അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.ഐ ഷാജി, കൗൺസിലർ അഖിൽ രാജ്, കലാനാഥ്, മുൻ കൗൺസിലർ ബിജു എന്നിവർ സംസാരിച്ചു