കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തിലെ ആസൂത്രണപദ്ധതിയുടെ വികസന സെമിനാർ നടത്തി. പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചൻ, ഷിജി ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.എം.സലിം, സി.ജെ ബാബു, അനു അബീഷ്, അംഗങ്ങളായ എ.ടി. അജിത് കുമാർ, നാരായണൻ നായർ,രാജേഷ്, അംബിക മുരളീധരൻ ,ഡെയ്സി ജയിംസ്, ഷോജ റോയി, ലതാജ്ഞലി, ബീന ഗോപിനാഥ്, ബി.ഡി.ഒ റഹിമ എന്നിവർ പ്രസംഗിച്ചു.