അങ്കമാലി : നായത്തോട് മഹാകവി.ജി. മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും എഴുത്തുകാരനും മൂത്തകുന്നം എസ്.എൻ.എം ബി.എഡ് കോളേജിലെ അദ്ധ്യാപകനുമായ ഡോ.കെ എസ്. കൃഷ്ണകുമാർ നിർവഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹം പുസ്തകങ്ങൾ ഹെഡ്മിസ്ട്രസിനു കൈമാറി. ഫിദൽ ജോർജ് ജോസഫ് കവിത അവതരിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് രാജു ലാസർ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ടി.വൈ. ഏല്യാസ്, സ്കൂൾ പ്രിൻസിപ്പൽ സുനിൽകുമാർ എസ്. എന്നിവർ പങ്കെടുത്തു. ഹെഡ് മിസ്ട്രസ് ലീലാമ്മ കെ.പി. സ്വാഗതവും എസ്. രവികുമാർ നന്ദിയും പറഞ്ഞു. വായന മത്സര വിജയികൾക്ക് സമ്മാനദാനം നൽകി.