
ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറിയുടെ ആദ്യകാല സെക്രട്ടറിയും വയോജനവേദി രക്ഷാധികാരിയുമായിരുന്ന സി.വി. നടേശന്റെ അനുസ്മരണവും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി നൂറാം വാർഷികാഘോഷവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണി അനുസ്മരണം നടത്തി. നാട്ടുവെളിച്ചം വയോജനവേദി പ്രസിഡന്റ് വി.വി. സുതൻ അദ്ധ്യക്ഷനായി. വയോജനവേദി രക്ഷാധികാരി ബി. സുഗതൻ, ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ, വനിതാവേദി കൺവീനർ നിമ്മി സുധീഷ്, എ.സി. കുമാരൻ, വയോജനവേദി സെക്രട്ടറി എം.കെ. ശശി, യുവത പ്രസിഡന്റ് കെ.ബി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.