toilet

കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സി നിർമ്മിച്ച കണ്ടെയ്‌നർ ടോയ്‌ലറ്റ് എറണാകുളം ബോട്ട്‌ജെട്ടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ വി.സി. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, ജി.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് ആന്റണി, സ്റ്റെഫിൻ ജോർജ്, ലയൺസ് ഭാരവാഹികളായ സാജു പി. വർഗീസ്, സി.ജെ. ജയിംസ്, ജോസ് മങ്ങാലി, ഡോ. ബീന രവികുമാർ, രാജൻ നമ്പൂതിരി, പ്രൊഫ. മോനമ്മ കോക്കാട്ട്, ആർക്കിടെക്ട് ഗോപകുമാർ, ഷൈൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.