ആലങ്ങാട് : കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേലചന്തയും കർഷക സഭയും ജൂലായ് ഒന്നിന് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന്

ആലങ്ങാട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷനാവും. ജൂലായ് രണ്ടിന് മഴക്കാല പച്ചക്കറി കൃഷി പരിപാലനം സംബന്ധിച്ചുള്ള ക്ലാസുകളും സെമിനാറും നടക്കും. 3ന് സമാപിക്കും.