കൊച്ചി: ട്രെയിൻ യാത്രക്കിടെ പെൺകുട്ടിയെയും അച്ഛനെയും ആക്രമിച്ചതിലും അക്രമികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ അകാരണമായി വൈകുന്നതിലും പ്രതിഷേധിച്ച് റാക്കൊ ഇടപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിൽപ്പ് സമരം നടത്തി. റാക്കൊ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി റെയിൽവെ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ, ശശി എടവനക്കാട്, കെ.വി. ജോൺസൻ, പി.ആർ. സുരേഷ്, എൻ.ഗോപിനാഥൻ, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, ജോയൽ ചെറിയാൻ, വേണു നാഗലശ്ശേരി എന്നിവർ സംസാരിച്ചു.