scb-3131

പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ ഞാറ്റുവേല ഉത്സവത്തിന്റെ ഉദ്ഘാടനവും ഞാറ്റുവേല വണ്ടിയുടെ ഫ്ലാഗ്ഓഫും ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ്. ജെയ്സി, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കാർഷിക സ്വയംതൊഴിൽ സംരംഭങ്ങളെ കുറിച്ച് ചിറ്റാറ്റുകര കൃഷി ഓഫീസർ ജയ മരിയ ജോസഫും എം.പി. വിജയനും ക്ലാസെടുത്തു. കർഷകർക്കാവശ്യമായ പച്ചക്കറി, ഫലവൃക്ഷത്തൈകൾ, പൂച്ചെടികൾ, ജൈവവളം എന്നിവ ഞാറ്റുവേല വണ്ടിയിൽ നിന്ന് ജൂലായ് ആറുവരെ ലഭിക്കും. ക്ഷീരകർഷകർക്ക് മലബാറി ഇനത്തിൽപ്പെട്ട ആടുകളെ വാങ്ങുന്നതിനും ബാങ്കിന് കീഴിലുള്ള ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.