saiji-joli

ആലുവ: ആലുവ നഗരസഭാ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ബോധവത്കരണത്തിന് ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിൽ തുടക്കമായി. നഗരസഭാ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.

സാമൂഹ്യ ബോധവത്കരണത്തിന്റെ ഭാഗമായി നഗരസഭ പ്രസിദ്ധീകരിച്ച 'ആലുവ നഗരം ലഹരി മുക്ത നഗരം' ബുക്ക്ലെറ്റ് പ്രകാശനം നഗരസഭാ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി സെന്റ് മേരീസ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ സാജു കെ. ജോസിന് നൽകി നിർവഹിച്ചു.

ചിന്നൻ ടി. പൈനാടത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ലിസ ജോൺസൺ, കൗൺസിലർമാരായ കെ. ജയകുമാർ, ജെയിസൺ പീറ്റർ എന്നിവർ സംസാരിച്ചു.