നെടുമ്പാശേരി: എളവൂർ ശ്രീ പിച്ചേലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞ ദർശനം ഇന്നാരംഭിക്കും. രാവിലെ ആറ് മുതൽ ശബരിമല മുൻ മേൽശാന്തി ജയരാജ് പോറ്റി മുഖ്യകാർമ്മിത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ഭക്തകോകിലം ശ്രീകണ്‌ഠേശ്വരം സോമവാര്യർ ആചാര്യനായ ദർശന സത്രം സ്വാമി അച്യുത ഭാരതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.