തൃക്കാക്കര: കാക്കനാട് തെങ്ങോട് എൻ.എസ്.എസ് കരയോഗം വാർഷികം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എം. ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി അനിൽകുമാർ, പി.എ. ബാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ ഭാരവാഹികൾ: പി.എൻ.സുരേന്ദ്രൻ ( പ്രസിഡന്റ് ), സോമൻ വാളവക്കാട്ട് (സെക്രട്ടറി), കെ.ബി. ജയചന്ദ്രൻ ( വൈസ് പ്രസിഡന്റ് ), സി.എൻ. സതീശൻ (ജോ.സെക്രട്ടറി), സി.എൻ. വിജയൻ (ട്രഷറർ).