പറവൂർ: തെക്കുംപുറം യൂണൈറ്റഡ് ലൈബ്രറിയും ലീല മെമ്മോറിയൽ ഹോമിയോ ക്ളീനിക്കും സംയുക്തമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തും. ലൈബ്രറി പ്രസിഡന്റ് പി.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി.എം. മണി, ലൈബ്രറി സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് റീജ ഡേവിസ്, ഹരിഹരൻ ഓടമ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. ഡോ. ഹരിഗോവിന്ദ് ക്യാമ്പിന് നേതൃത്വം നൽകി.