cial
സിയാൽ പുതിയതായി ഏർപ്പെടുത്തിയ സെൽഫ് ബാഗ്ഗജ് ഡ്രോപ്പ് സംവിധാനം

നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്ക്. ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ) നടത്തിയ സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്‌കോർ നേടിയത്. 23 വർഷത്തെ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്.

2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് എ.സി.ഐ സർവ്വേ നടത്തിയത്. വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമായിരുന്നു സർവേയിലെ പ്രധാന വിഷയങ്ങൾ. സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് ഉയർന്ന റാങ്കിന് കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.