കിഴക്കമ്പലം: കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാ​റ്റുവേലച്ചന്തയും ഇന്ന് പഞ്ചായത്ത് അങ്കണത്തിൽ നടക്കും. രാവിലെ 10 മുതൽ 12 വരെ ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫിലിപ്പ് ജി.കാനാട്ട് കാർഷിക സെമിനാർ നയിക്കും. വി.എഫ്.പി.സി.കെ, കാക്കനാട്, എടത്തല കാർഷിക കർമ്മസേന തുടങ്ങിയ സർക്കാർ ഏജൻസികളുടെ നടീൽ വസ്തുക്കൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയുമുണ്ടാകും. സൗജന്യ പച്ചക്കറി വിത്ത് വിതരണം, പി.എം. കിസാൻ ഗുണഭോക്താക്കൾക്ക് ലാൻഡ് വേരിഫിക്കേഷനുള്ള സൗകര്യം,വിള ഇൻഷ്വറൻസ് എന്നിവയും ലഭ്യമാക്കും.