കോതമംഗലം: കലാലയങ്ങളുടെ രാജശില്പി പ്രൊഫ. എം.പി വർഗീസിന്റെ 100-ാം ജന്മവാഷികാഘോഷത്തിന് തുടക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ അപ്രോം അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ദീപം കൊളുത്തി. യു.ജി.സി മുൻ വൈസ് ചെയർമാൻ ഡോ: വി എൻ രാജശേഖര പിള്ള,​ അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്,​ ഡീൻ കുര്യാക്കോസ് എം.പി,​ ആന്റണി, ജോൺ എം. എൽ.എ,​ കോളേജ് മുൻ പ്രിൻസിപ്പൽ എം.കെ.ബാബു എന്നിവർ സംസാരിച്ചു.