മൂവാറ്റുപുഴ: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനദ്ധ്യാപകരെ നിയമിക്കണമെന്നും കരാർ നിയമന നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി. എം. സെക്രട്ടറി ബിനു, സി .പി.സാജു , സിജു ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. ധർണയ്ക്ക് ആനി അബ്രഹാം, ഷൈനി ജോൺ, ബീന ജോസ്, കെ. ജെ.ഷൈമോൾ, ടി.എ. ബിന്ദു, ജോളി കുര്യൻ, റെജി പി. വറുഗീസ്, ജോജി ജോസ്, എസ്. ഹാരിസ്, രാജീവ് നാരായണൻ, ജസ്റ്റിൻ ജോസ്, കെ. എച്ച്. രമേശ് , ബാബു ജോർജ്, ജിത്തു തുടങ്ങിയവർ നേത്യത്വം നൽകി.