
പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക ഹാളിന്റെ ഉദ്ഘാടനം സിനിമാ താരം രമേഷ് പിഷാരടി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ, ബെയ്സിൽ മെലന്തറ, കെ.വി. ലാസർ, അഡ്വ.ഒ.എസ്.രാമകൃഷ്ണൻ, ഡയറക്ടർമാരായ പി.ഡി.സുരേഷ്, കെ.എം. മനോഹരൻ കെ.എസ്. അമ്മിണിക്കുട്ടൻ, ടി.എൻ. സുബ്രഹ്മണ്യൻ, ടി.ആർ.ജോസഫ്, ലില്ലി വർഗീസ്, ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.