മൂവാറ്റുപുഴ: തൃക്ക വാഴപ്പിള്ളി എൻ.എസ്.എസ് 4857-ാം നമ്പർ കരയോഗത്തിന്റ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്യാം ദാസ്, സെക്രട്ടറി ജയകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം വിജയകുമാർ എന്നിവർ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. ഭാരവാഹികളായി രമേശ് നായർ കണ്ടവത്ത് ( പ്രസിഡന്റ്),​ കെ. പി കൃഷ്ണൻ കാരിയ്ക്കൽ ( സെക്രട്ടറി),​ വേണു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.