കോലഞ്ചേരി: മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനത്തിൽ ഡ്രഗ്ഫ്രീ റൺ സംഘടിപ്പിച്ചു. ന്യൂറോസർജറി വിഭാഗം പ്രൊഫ.ഡോ.ജി. ശ്രീകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരി വിമുക്തി കേന്ദ്രം പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ, കൗൺസിലർ എൻ.എസ്. നിമ തുടങ്ങിയവർ സംസാരിച്ചു. ഒരു മാസക്കാലമായി സംഘടിപ്പിച്ചുവന്ന ബോധവത്കരണ പരിപാടിയുടെ സമാപനം ഇന്ന് വൈകിട്ട് 3ന് ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ കെ.കെ. ഉഷ ഉദ്ഘാടനം ചെയ്യും.