sans

കൊച്ചി: സംസ്‌കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ രചിച്ച് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രസിദ്ധീകരിച്ച 'ഭൂഷണസാരശോഭ' യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവഹിച്ചു. സംസ്‌കൃത വ്യാകരണ വിഭാഗം ഡീൻ ഡോ. പി. നാരായണൻ നമ്പൂതിരി ആദ്യ പ്രതി ഏറ്റുവാങ്ങി. സിൻഡിക്കേറ്റ് അംഗം പി. വി. രാമൻകുട്ടി, സംസ്‌കൃതം വ്യാകരണ വിഭാഗം അദ്ധ്യക്ഷ ഡോ. യമുന കെ., ഡോ. കെ. എസ്. മീനാംബാൾ, ഡോ. സി. എച്ച്. സത്യനാരായണ, ഡോ. ജിനിത കെ. എസ്. എന്നിവർ സംസാരിച്ചു.