പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന്. രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജ, ക്ഷീരധാര, നാരായണീയ പാരായണം, നവകം പഞ്ചഗവ്യം, കലശാഭിഷേകം തുടങ്ങിയവ നടക്കും. ക്ഷേത്രം തന്ത്രി എ.എൻ.ഷാജി മുഖ്യകാർമ്മികത്വം വഹിക്കും.വൈകിട്ട് നിറമാലയും ദീപക്കാഴ്ചയും നടക്കും.