r

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, മനോജ് മൂത്തേടൻ, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം.സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക മുരളീധരൻ, ബീന ഗോപിനാഥ്,​ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത അനിൽകുമാർ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ബിജു,​ കെ.കെ.മാത്തുക്കുഞ്ഞ്, കെ.എൻ.ഉഷാകുമാരി, ജോയി പൂണേലിൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്.മോഹനൻ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് ദീപാ ജോയി,​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ,​ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് എന്നിവരും സംബന്ധിച്ചു.