കിഴക്കമ്പലം: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ആശുപത്രികൾക്കുള്ള ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുടെ വിതരണോദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, പൂതൃക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ടി.എ. ഇബ്രാഹിം, കെ.കെ. മീതിൻ, മായ വിജയൻ, ബെന്നി പുത്തൻവീടൻ,ഷാജിത നൗഷാദ്, ഷെമീർ തുകലിൻതുടങ്ങിയവർ സംസാരിച്ചു.