പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും തീർപ്പാക്കാത്തതുമായ ഫയലുകൾ തീർപ്പാക്കുന്നതിന് ജൂലായ് 5, 6 തിയതികളിൽ നഗരസഭയിൽ അദാലത്ത് സംഘടിപ്പിക്കും. ഫയൽ തീർപ്പ് ലഭിക്കാനുള്ളവർ വിശദാംശംങ്ങൾ സഹിതം അപേക്ഷ അദാലത്ത് തിയതിക്ക് മുമ്പ് നഗരസഭയിൽ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.