മൂവാറ്റുപുഴ: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ.റിയാസ് ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി. എ. കബീർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി പി. സി. മത്തായി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ്‌ കെ.ഇ.ഷാജി, ജില്ല പഞ്ചായത്ത്‌ അംഗം ഷാന്റി എബ്രഹാം, വനിതാ വിംഗ് പ്രസിഡന്റ്‌ സുലേഖ അലിയാർ, യൂത്ത് വിംഗ് മേഖലാ പ്രസിഡന്റ്‌ അലക്സാണ്ടർ ജോർഡി, ഷാഫി മുതിരക്കാലായിൽ, സഫ്‌വാൻ വലിയ പറമ്പിൽ, അനസ് കൊച്ചുണ്ണി, മിനി ജയൻ, സോഫിയ ബീവി, ആലിസ്. കെ.എലിയാസ്, പി.എം. നവാസ്, ടി.എൻ. മുഹമ്മദ്‌ കുഞ്ഞ്, യൂണിറ്റ് ട്രഷറർ എം. എ. നാസർ എന്നിവർ സംസാരിച്ചു.