പെരുമ്പാവൂർ: അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലൈ 2 ന് ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും കാരിയർ ഗൈഡൻസ് പ്രോഗ്രാമും മോട്ടിവേഷൻ ക്ലാസും നടത്തും. ഒക്കൽ എസ്.എൻ.എച്ച്.എസ്.എസിൽ നടക്കുന്ന സമ്മേളനം കേരള ബാങ്ക് ഡയറക്ടർ പുഷ്പാദാസ് ഉദ്ഘാടനം ചെയ്യും. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും സമ്മേളനത്തിൽ നടക്കും. തുടർന്നു നടക്കുന്ന കാരിയർ ഗൈഡൻസ് പ്രോഗ്രാമിൽ 'തുടർ പഠനം ഇനി ഏത് 'എന്ന വിഷയത്തിൽ കേരള കൊളേജിയേറ്റ് എഡ്യുക്കേഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്.രാജൻ കൃഷ്ണ ക്ലാസെടുക്കും. വിജയിക്കാം 14 വഴികളിലൂടെ എന്ന വിഷയത്തിൽ വർക്കല എസ്.എൻ. കോളേജ് പ്രൊഫസറും മൈൻഡ് ട്രെയ്നറുമായ ഡോ. സജിത്ത് എസ്.ജെ.ശശി ക്ലാസെടുക്കും.