
പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജും എസ്.എൻ.എം പോളിടെക്നിക്ക് കോളേജിന്റേയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് ഇ.പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കോളേജ് മാനേജർ പി.എൻ. ശ്രീകുമാർ, ഡോ. കെ.ആർ. സഞ്ജുന, കെ.പി. പ്രതീഷ് എന്നിവർ സംസാരിച്ചു. കരിയർ കൗൺസിലറും ട്രെയ്നറുമായ ബാബു പള്ളിപ്പാട്ട് ക്ളാസെടുത്തു.